പ്രവാസിയുടെ ആവലാതി
പ്രവാസിയുടെ ആവലാതി
ഓണ നിലാവിന്റെ നാട്ടിലായി
ഓണത്തുമ്പികൾ തുള്ളിയാടും
തുമ്പകൾ പൂവിട്ട് പൂവിളിയുണരും
ഒരു പിടി മണ്ണുണ്ടെന്നു മുറവിളിയാൽ
കാണം വിറ്റുമൊരുവയർ
നിറവയറാക്കുവാനായ്
നാടുവിടുന്നവൻ പ്രവാസിയുടെ
നൊമ്പരങ്ങൾ പറയാതെവയ്യ
എന്ന് വന്നെന്നും
എന്ന് പോകുന്നുയെന്ന
വായ്ത്താരി കേട്ടിട്ട്
മനസുകൊണ്ട് നോവുന്ന
നാടോടി മലയാളിയാടായ് ചോദ്യം
ഓണം എവിടെ വരയായി
അയ്യോ കോണകം ഉരിഞ്ഞു
തോരണം കെട്ടാറായി
പിന്നെ ഏറെ കടം കേറും
അളമിന്നു കേരളം
നാണമില്ലാതെ നീളും
കടപത്രങ്ങളും
കടക്കെണിയൊരുക്കി
നാട് വാണീടും മന്നവർ
ഒന്നറിയാതെ ചൊല്ലുമോ
ആ വായ്ത്താരിയൊന്ന്
"" മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ ... "
ജീ ആർ കവിയൂർ
06 09 2024
"
Comments