വിരഹത്തിൻ കൂട്ടുകാരി
വിരഹത്തിൻ കൂട്ടുകാരി
വിരഹമായി വന്നു നീയെൻ
വിരൽത്തുമ്പിൽ പിറന്നുവല്ലോ
അക്ഷരക്കൂട്ടിൻ ഈണമായ്
അറിയാതെ വന്നു കവിതയായ്
വൃത്തവുമലങ്കാരങ്ങളുമറിയാതെ
വൃത്താന്തങ്ങളറിയാതെ എന്നിലെ
നീയെന്നും ഞാനെന്നുമറിയാതെ
ഹൃദയത്തിൽ നിന്നും വന്നു നിന്നു
നീയെന്ന ആശ്വാസ വിശ്വാസമായി
നിഴലായ് തണലായ് ഔഷധമായി
നീയെന്നോടൊപ്പം ഓർമ്മ വസന്തമായി
ഋതുപരാഗണങ്ങളായി നിറയുന്നുവല്ലോ
വിരഹമായി വന്നു നീയെൻ
വിരൽത്തുമ്പിൽ പിറന്നുവല്ലോ
അക്ഷരക്കൂട്ടിൻ ഈണമായ്
അറിയാതെ വന്നു കവിതയായ്
വൃത്തവുമലങ്കാരങ്ങളുമറിയാതെ
വൃത്താന്തങ്ങളറിയാതെ എന്നിലെ
നീയെന്നും ഞാനെന്നുമറിയാതെ
ഹൃദയത്തിൽ നിന്നും വന്നു നിന്നു
നീയെന്ന ആശ്വാസ വിശ്വാസമായി
നിഴലായ് തണലായ് ഔഷധമായി
നീയെന്നോടൊപ്പം ഓർമ്മ വസന്തമായി
ഋതുപരാഗണങ്ങളായി നിറയുന്നുവല്ലോ
നിൻ സ്മരണയിൽ ഞാൻ ജീവിക്കുന്നു
നിന്നെ കാണാതെ എനിക്ക് ദു:ഖം
കാത്തിരിപ്പിൻ കനൽ തീരത്ത്
നിന്നെ നക്ഷത്രങ്ങളിൽ തേടുന്നു
ജീ ആർ കവിയൂർ
26 09 2024
Comments