എല്ലാവരും ഒന്നാകുന്നല്ലോ
എല്ലാവരും ഒന്നാകുന്നല്ലോ
പൂവിൻ പുഞ്ചിരി പൂത്തുവിടർന്നല്ലോ
പൊന്നിൻ ചിങ്ങവെയിൽ തെളിഞ്ഞല്ലോ
പാട്ടൊക്കെ പാടിയാടാൻ തുമ്പികൾ പോലെ
പട്ടുയുടുത്ത പൈതങ്ങൾ വന്നല്ലോ
മനസ്സിൽ സന്തോഷം നിറഞ്ഞുവല്ലോ
മാവേലിതമ്പുരാനെ കാണാല്ലോ.
ഓണമൊരുങ്ങി മധുരം പകർന്നല്ലോ
നാടൻ പാട്ടുകൾ പാടി നാടാകെയുണർന്നല്ലോ
നല്ലൊരു സദ്യയൂം, സമൃദ്ധിയും നിറഞല്ലോ,
പഴം പായസവും കൂട്ടി ഉണ്ണാനായി
കുടുംബം കൂടുമ്പോൾ, സന്തോഷം പകർന്നല്ലോ,
ഓണത്തിന്റെ ആഘോഷം, എല്ലാവരും ഒന്നാകുന്നല്ലോ
ജീ ആർ കവിയൂർ
10 09 2024
Comments