നിത്യശാന്തി നേരുന്നു
നിത്യശാന്തി നേരുന്നു
വെള്ളിത്തിരയിലെ താരകമേ
സ്നേഹത്തിൻ അമ്മമുഖമേ
വാനിൽ നിന്നും പുഞ്ചിരിയുടെ
പൊൻ പ്രഭ തൂകുന്നു വല്ലോ
കല്ലും മുള്ളും നിറഞ്ഞ താരയിലുടെ
ഇനിയുമാരാലുവാവില്ലയിന്ന്
നടന്നു നീങ്ങുവാനമ്മേ
അത് പാൽപോലെ സത്യം
അമൃതമാം നിൻ സാമീപ്യം
കൊതിക്കാത്ത മലയാളി
മക്കളുണ്ടോ ഈ ലോകത്ത്
കവിയുരിൻ്റെ കെടാവിളക്കെ
ആത്മ നോമ്പരത്തോടെ
അർപ്പിക്കുന്നു ഇന്ന് നിനക്കായ്
എന്നിലെ മനസ്സിന്നാഴങ്ങളിൽ നിന്നും
ഒഴുകി വരും കണ്ണുനീരാൽ പ്രണാമം അമ്മേ
ജീ ആർ കവിയൂർ
20 09 2024
Comments