സന്ധ്യാകാലം: ഒരു ഗാനം
സന്ധ്യാകാലം: ഒരു ഗാനം
സന്ധ്യാകാലത്തിൽ മഞ്ഞു നിറഞ്ഞ ആകാശം,
വൃദ്ധ ദമ്പതികൾ, കൈകൾ കോർത്തു നടന്നു സ്നേഹാശംസം.
കുട്ടികൾ ദൂരത്ത്, സ്നേഹത്തിന്റെ ഓർമ്മയിൽ,
അവരുടെ ഹൃദയത്തിൽ, സന്തോഷവും ദുഖവും നിറഞ്ഞു കനിവിൽ.
മനസ്സിൽ ഒരു കാവ്യം, പ്രണയം മാത്രം,
സന്തോഷവും ദുഖവും, കൈകളിൽ കൈകൾ,
ഈ സന്ധ്യാകാലത്ത്, അവർക്ക് സമാധാനം,
അവരുടെ സ്നേഹം, ഒരുമിച്ചിരിക്കുന്നു എത്ര കനിവോടെ.
കഥകൾ പറയുമ്പോൾ, കണ്ണീരും ചിരിയും,
കഴിഞ്ഞ കാലം ഓർമ്മയിൽ, സ്നേഹത്തിന്റെ കനിവിൽ.
തർക്കങ്ങൾക്കിടയിൽ, ഒരുമിച്ചിരിക്കുന്നു,
അവർ സ്നേഹത്തിൽ ജീവിക്കുന്നു, സ്നേഹത്തിന്റെ മായാജാലത്തിൽ.
മനസ്സിൽ ഒരു കാവ്യം, പ്രണയം മാത്രം,
സന്തോഷവും ദുഖവും, കൈകളിൽ കൈകൾ,
ഈ സന്ധ്യാകാലം, അവര്ക്ക് സമാധാനം,
അവരുടെ സ്നേഹം, ഒരുമിച്ചിരിക്കുന്നു എത്ര കനിവോടെ.
മൃത്യുവിന്റെ കാവലിൽ പോലും,
സ്നേഹത്തിന്‍റെ ശക്തി അവരെ ബന്ധിപ്പിക്കുന്നു.
സന്ധ്യാകാലത്തിന്റെ ശാന്തതയിൽ,
അവർ ഒരുമിച്ചിരിക്കും, പ്രണയം കൊണ്ട് നിറഞ്ഞു നിത്യമായ്.
മനസ്സിൽ ഒരു കാവ്യം, പ്രണയം മാത്രം,
സന്തോഷവും ദുഖവും, കൈകളിൽ കൈകൾ,
ഈ സന്ധ്യാകാലം, അവര്ക്ക് സമാധാനം,
അവരുടെ സ്നേഹം, ഒരുമിച്ചിരിക്കുന്നു എത്ര കനിവോടെ.
സന്ധ്യാകാലം പാടുന്നു, പ്രണയം കൊണ്ടു നിറയുന്നു,
ഈ ജീവിതത്തിന്റെ അവസാനത്തിലും, അവർക്ക് സമാധാനം ഉറപ്പായും.
ജീ ആർ കവിയൂർ
22 09 2024
Comments