മഹാലക്ഷ്മി നമോസ്തുതേ

മഹാലക്ഷ്മി നമോസ്തുതേ

പത്മാസനത്തിലമരും 
പരബ്രഹ്മസ്വരൂപിണി
പരദേവതെ അമ്മേ 
പാഹിമാം പാഹിമാം 

മഹാപാപവിനാശിനി 
മഹാലക്ഷ്മി വരദായിനി
മന്ത്രമൂര്‍ത്തേ സദാ ദേവി 
മമ സങ്കടമകറ്റുവോളെ 

മഹാശത്രുവിനാശിനി 
മഹാമായേ ശ്രീ പീഠസ്ഥിതേ 
മാനസവാസിനി ദേവീ 
മഹാലക്ഷ്മി നമോസ്തുതേ

നവമോഹിനി നമോ നമഃ  
നവരസവിനോദിനി  
അനുഗ്രഹിച്ചു ഞങ്ങളെ  
അഭയദാനം തരിക അംബികേ 

ശ്രീചന്ദികാ മഹാകായെ 
ശ്രീദേവി നമോ നമഃ  
സദാ സ്നേഹത്തോടെ  
കാത്തുസൂക്ഷിക്കുക അമ്മേ 

ശാന്തി പ്രദായിനി,  
സുഖം നൽകുവോളെ ദേവി,  
എന്നും പ്രാർത്ഥന കേൾക്കുവോളേ,  
രക്ഷ രക്ഷ ദേവി മഹാലക്ഷ്മി നമോസ്തുതേ 

ജീ ആർ കവിയൂർ
18 09 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “