മിശിഹായെ രക്ഷകനെ

അന്ന് അന്നത്തെ അപ്പവും
ജീവ ജലവും തണലും
നിൻ്റെ ദിവ്യ കാരുണ്യത്താൽ
ലഭിക്കുന്നുവല്ലോ ദൈവമേ

ഐശ്വര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും
ക്ഷമയുടെയും ത്യാഗത്തിൻ്റെയും
താഴ്വര കുളിർ കാറ്റല്ലോ നിൻ സാമീപ്യം
നല്ലവനായ ദൈവപുത്രാ

നിന്റെ സ്നേഹത്തിൽ ഞാൻ സന്തോഷിക്കുന്നു, 
എന്റെ ഹൃദയം നിനക്കായ് തുറക്കുന്നു. 
നിന്റെ കൃപയിൽ ഞാൻ ജീവിക്കുന്നു, 
ദൈവമേ, നീ എനിക്ക് സ്നേഹമാണ്. 

മഹിയിൽ വന്നു പിറന്നവനെ
മിശിഹായെ രക്ഷകനെ
നിൻ്റെ തിരു കരത്തിനായ്
കാത്തിരിക്കുന്നു, കർത്താവേ
നീ എന്റെ നാഥൻ,  നിൻ്റെ നാമമെന്നും നിലനിൽക്കട്ടെ

GR kaviyoor
25 09 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “