കാത്തിരിപ്പിന് ഉടൽ മെലിഞ്ഞു

കാത്തിരിപ്പിന് ഉടൽ മെലിഞ്ഞു  
കാതിലോല കമ്മലിട്ടു കുണുങ്ങി  
കാമിനിയാളവൾ കൗമുദിയായ്  
കേളിപദമാടി ആലോലം സുന്ദരം  

കാൽചിലങ്ക കിലുങ്ങി പദമിളകി  
കൈമുദ്രയാലേ മാടിവിളിച്ചു സാമോദം  
കരവലയത്തിലൊതുങ്ങാൻ കൊതിപൂണ്ട്  
കൺമണിയാൾ നാണത്താൽ നഖം കടിച്ചു  

മിഴികളിൽ പാടുന്ന ഈ ഗാനം  
സ്മിതം പോലെ മധുരം  
പല നിമിഷങ്ങൾ കാത്തു നിന്നു  
പ്രണയം നിറഞ്ഞ ഈ ഹൃദയം  

കാഴ്ചയിൽ ഞാൻ നഷ്ടപ്പെട്ടു  
ഓർമ്മയിൽ നീ നിലകൊള്ളുന്നു  
സ്നേഹത്തിന്റെ ഈ തണൽ  
കൂട്ടായിരിക്കാം നാം ഒരുമിച്ചു 

 ജീ ആർ കവിയൂർ
12 09 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “