പ്രണയ ഗായകൻ
പ്രണയ ഗായകൻ
പാടാനറിയാത്ത
ഈണമറിയത്ത
പാട്ടിൻ്റെ പല്ലവി
ഞാനൊന്നു മൂളിയല്ലോ
പ്രണയമേ പ്രണയമേ
നിന്റെ കണ്ണുകളിൽ നിന്നും
വായിച്ചറിഞ്ഞുവല്ലോ
നിൻ പുഞ്ചിരിയിൽ
മനസ്സു നീറഞ്ഞു പോയല്ലോ,
അറിയാതെ ഹൃദയം പാടുന്നുവല്ലോ.
ഈ കുളിർക്കാറ്റിനും നിൻ ഗന്ധം
മായിക സ്വപ്നങ്ങൾ മറന്നു,
നിന്റെ സ്നേഹ നിലാവിൽ
നിൽക്കും നേരമതാ
എന്നെയൊരു *ഗായകനാക്കിയല്ലോ
പ്രണയമേ പ്രണയമേ
ജീ ആർ കവിയൂർ
30 09 2024
( * ഗായകൻ എന്നോ ഗായിക എന്നോ പാടാം)
Comments