മറവികളൊരു അനുഗ്രഹം
മറവികളൊരു അനുഗ്രഹം
മറവികളൊരു അനുഗ്രഹമാണെങ്കിലും
ഓർമ്മകൾക്കൊരു സുഖമുണ്ടല്ലോ
പഴയ നിമിഷങ്ങൾ വീണ്ടും വരുമ്പോൾ
ഹൃദയം നിറയുന്നു, കണ്ണിൽ തിളക്കമുണ്ടോ
സ്നേഹത്തിന്റെ ഈ സ്മരണകൾ
നമ്മുടെ ജീവിതത്തെ അലങ്കരിക്കുന്നു
കണ്ണീരിന്റെയും ചിരിയുടെയും കഥകൾ
നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു
മനസ്സിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ
നമ്മെ ഒരുമിച്ചു കൊണ്ടുപോകുന്നു
അവസാനമില്ലാത്ത ഒരു യാത്രയിലേയ്ക്ക്
മറവികൾക്കിടയിൽ, സ്നേഹമുണ്ടല്ലോ
ജീ ആർ കവിയൂർ
14 09 2024
Comments