പ്രിയനേ, നീ എവിടെയുണ്ട്?
കണ്ടോണ്ട് കാണാതിരിക്കാനേറെ
കനവുകളോക്കെ കണ്ടല്ലോ
കാര്യത്തോടടുക്കുമ്പോഴോ
മിണ്ടാതായല്ലോ തമ്മിൽ തമ്മിൽ
കണ്ണീരുകൾ ഒഴുകുമ്പോൾ
കണ്ണുകൾ നിറയുന്നു
പ്രിയനേ, നിന്റെ സ്മരണകൾ
എന്നെ തൊട്ടു കടന്നുപോകുന്നു
കാടുകൾക്കിടയിൽ നാം
കൂടിയിരുന്ന നാൾക്കൊണ്ട്
കാത്തിരിക്കാം നമുക്ക്
കാതിൽ നിറച്ച സോകാര്യങ്ങൾ
കണ്ണിൽ കാണുന്ന സ്വപ്നങ്ങൾ
കാതിൽ കേൾക്കുന്ന മധുരം
കാത്തിരിപ്പിന് അർത്ഥമുണ്ടോ?
പ്രിയനേ, നീ എവിടെയുണ്ട്?
ജീ ആർ കവിയൂർ
15 09 2024
Comments