ശരണം ശരണം അംബികെ

ശരണം ശരണം അംബികെ
അനാദിയിൽ പത്മനാഭിയിൽ നിന്നും 
ജന്മം കൊണ്ട നാന്മുഖൻ സത്യലോകത്ത് 
സരസ്വതിയാം ഗായത്രിക്കൊപ്പം വസിപ്പൂ !
സൃഷ്ടിയുടെ കാര്യങ്ങളിൽ വ്യാപൃതൻ ! 
സ്മരിക്കുന്നു ആദിശക്തി പരാശക്തിയെ 

പാലാഴിയിൽ പന്നഗശായി
നാരത്തിൽ അയനം ചെയ്യും
ശ്രീലക്ഷ്മി സമേതനായ 
നാരായണൻ സ്ഥിതികളെ
പരിപാലിച്ചു വൈകുണ്ഠത്തിൽ
ധ്യാനിക്കുന്നു മഹാശക്തിയെ 

നാഗാരിഭൂഷിതനായി 
ഹിമഗിരി സുധയോടൊപ്പം 
കൈലാസത്തിൽ അമരും 
ഭൂതഗണങ്ങൾതൻ അധിപനായി 
സംഹാര കാരകനായ് കണ്ണടച്ച്
സ്മരിക്കുന്നുവോ മായമയിയാം പരമേശ്വരിയെ

ത്രിലോക് ആരാധ്യേ ത്രിപുരസുന്ദരി 
യുഗങ്ങൾ എത്ര കഴിഞ്ഞാലും 
ജന്മജന്മാന്തര കർമ്മധാരയിൽ 
ഭൂമിയിൽ നിവസിക്കും ജീവിതത്തിൽ
മനനം ചെയ്യും മനുഷ്യരും ആരാധിക്കുന്നു
അമ്മേ നിന്നെ പാർവതിയായും 
ലക്ഷ്മി സരസ്വതി ഗായത്രി രാധയായും 
അമ്മേ ശരണം ദേവി ശരണം 
സർവ്വചരാചര പരിപാലകേ 
ശരണം ശരണം ശരണം അംബികെ 

ജീ ആർ കവിയൂർ
23 09 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “