ഒരു തനിയാവർത്തനം പോലെ
ഒരു തനിയാവർത്തനം പോലെ
വാനിൽ തെളിയുന്ന മേഘമലരുകൾ
പുതിയ സ്വപ്നങ്ങൾ കാത്തു നിൽക്കുന്നു
മിഴികളിൽ പകരുന്ന സന്തോഷം
സ്നേഹ പീലി വിടർത്തും മയൂരം
മണ്ണിൽ വിരിഞ്ഞ പൂക്കൾ
കണ്ണിനു ആനന്ദം പകരുന്നൂ
അതു കണ്ട് ഹൃദയമറിയാതെ
പാടുന്നു ചുണ്ടിൽ കവിത വിരിഞ്ഞു
വന്നുപോയി വർഷാവർഷമോണവും
ഓർമ്മകളിൽ ആഘോഷങ്ങൾ തൻ
സങ്കൽപ്പങ്ങളുടെ പെരുമ്പറ മുഴക്കങ്ങൾ
തനിയാവർത്തന ഘോഷയാത്ര പടിയേറുന്നു ..!!
ജീ ആർ കവിയൂർ
10 09 2024
Comments