നിൻ സ്മരണയാലേ
നിൻ സ്മരണയാലേ
നീലപ്പീലി ചൂടിനിൽക്കും
നിൻ രൂപമെന്നുമെൻ
നയനങ്ങൾക്ക് കുളിർ
നിത്യം നീ ഊതും മുരളിക
എനിക്ക് നാദപീഷും ആനന്ദം
നിൻ സ്നേഹത്തിൻ സാന്നിധ്യത്തിൽ
ഞാൻ നൃത്തം ചെയ്യാം
കൃഷ്ണ നിൻ കരുണയാൽ ജീവിക്കും
എന്നെ നിൻ സ്മരണയിലുറക്കുന്നു
നിൻ പാദങ്ങളിൽ സമർപ്പിക്കും
നാമത്തിൽ ഞാൻ സന്തോഷിക്കുന്നു
കണ്ണീരിൽ നിന്നെ കാണുമ്പോൾ ഞാൻ
നിൻ സ്നേഹ സാന്നിധ്യമറിയുന്നു
എന്റെ ഹൃദയത്തിൽ നിൻ
നിൻ കൃപ നിറയുന്നതറിയുന്നു
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ
ഞാൻ നൃത്തം ചെയ്യാം നിൻ സ്മരണയാലേ
ജീ ആർ കവിയൂർ
06 09 2024
Comments