നമ്മളൊന്നിച്ചു നീങ്ങുവിൻ!

ഗംഗവാൽപ്പുഴ ഇന്നുമൊഴുകുന്നു
ഒന്നുമറിയാതെ കലങ്ങിമറിഞ്ഞും !
ഒരമ്മതൻ കണ്ണീർത്തുള്ളികൾ പെരുകി
നോവിൻ തീരങ്ങളും തേങ്ങി
അർദ്ധപാതിയും സാഹോദര്യങ്ങളും രാജ്യവും ദുഃഖത്തിലാഴ്ന്നു!

ഒരു ചാണിനും നാലു വിരൽക്കിടയുടെ തിരുശേഷിപ്പിനായ്
മരങ്ങൾ കയറ്റിയ വണ്ടിയിൽ പ്രതീക്ഷതൻ ജീവിതത്തിൽ തേരാളി അർജുനൻ
പ്രകൃതിതൻ വികൃതിയാലോ
സ്വാർത്ഥതതൻ പ്രവൃത്തിയാലോ
മണ്ണിടിഞ്ഞു വീഴ്കെ
പൊലിഞ്ഞുവല്ലോ അവൻ്റെ പ്രതീക്ഷകൾ !

നമ്മൾതൻ കൈകളിലല്ലോ ഭാവി
നാം തന്നെയീഭൂമിയെ സംരക്ഷിക്കണം
സമാധാനമേവർക്കും നൽകീടാൻ
ഭൂമിയെ പുനരുദ്ധരിക്കണം
ദുരന്തങ്ങളിൽ നിന്നും കരേറിടാൻ നമ്മളൊന്നിച്ചു നീങ്ങുവിൻ!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “