പ്രണയം നിറഞ്ഞു

നിൻ പുഞ്ചിരിയാലെൻ മനസ്സിൽ 
ശ്രാവണ പൂനിലാവ് തെളിഞ്ഞു  
തുമ്പപ്പൂ വിരിഞ്ഞു 
തുമ്പമെല്ലാം അകന്നു  

തിരുവോണ വെയിലു പരന്നു
തുമ്പികൾ തുള്ളി കളിച്ചു
പൂവിളികൾ ഉയർന്നു
തൂശനിലയിൽ വിഭവങ്ങൾ ഒരുങ്ങി 

നിന്റെ ഓർമ്മകളാലേ കാത്തിരിക്കുന്നു  
പുതിയ വസന്തം, പുതിയ കാവ്യങ്ങൾ 
നിന്റെ സാന്നിധ്യം, എന്റെ ലോകം 
മനസ്സിൽ പാടുന്നു, പ്രണയ ഗാനം 

നീ വന്നാൽ പൂക്കൾ പാടും
നിന്റെ സ്മിതം, നിൻ ഗന്ധം നിറഞ്ഞ കാറ്റ് 
ഒന്നിച്ച് നാം കൊണ്ടാടാം 
ഓണമാഘോഷിക്കാം, സ്നേഹത്തിൻ 

നീലക്കണ്ണിൽ കനിഞ്ഞ സ്വപ്നം  
നിന്റെ നോട്ടത്തിൽ, എന്റെ ഭാവി  
പൂക്കൾക്കുമീതെ നിൽക്കുന്നു  
നിന്റെ സ്നേഹത്തിൽ, ഞാൻ ജീവിക്കുന്നു

വെയിൽ കനിഞ്ഞു, നമുക്ക് ചുറ്റും
സ്നേഹത്തിന്റെ ഈ സന്ധ്യയിൽ  
നിന്നെ കാണാൻ കാത്തിരിക്കുന്നു 
ഓണം വരവായി, പ്രണയം നിറഞ്ഞു!

ജീ ആർ കവിയൂർ
10 09 2024 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “