ആത്മരാഗം

ആത്മരാഗം മൂളുമെൻ  
ഹൃദയ വിപഞ്ചിയിൽ  
ആരോ വിരൽത്തോട്ടു  
ഉണർത്തിയ നേരം  

മധുരലയം പടർന്നു  
സിരകളിലാകെ വല്ലാത്ത  
സർഗ്ഗ സംഗമ വേദിയായ്  
അനുഭൂതി നിറഞ്ഞു തുളുമ്പി  

നക്ഷത്ര തിളക്കമുള്ള നിൻ
നയനത്തിൻ സ്നേഹാർദ്രത
നിൻ്റെ ചുണ്ടിൽ വിടർന്ന
നിലാ പുഞ്ചിരിയിൽ മയങ്ങി

കണ്ണീരുകൾ മായുന്നു  
കണ്ണുകളിൽ സന്തോഷം  
ഹൃദയത്തിൽ ഒരു സംഗീതം  
പുതിയൊരു ഭാവനയിൽ  

ഈ നിമിഷം നിലനിൽക്കട്ടെ  
സ്നേഹത്തിന്റെ കനിവിൽ  
ജീവിതം പാടുന്നു പുത്തൻ  
ആത്മരാഗം കാതിൽ വീണു  

ജീ ആർ കവിയൂർ
01 09 2024 

Comments