ഗാന്ധിയുടെ പാത: സ്വാതന്ത്ര്യത്തിന്റെ ഗാനം
ഗാന്ധിയുടെ പാത: സ്വാതന്ത്ര്യത്തിന്റെ ഗാനം
ഗാന്ധി തൻ ഗന്ധമറിഞ്ഞ്
അഹിംസാ മന്ത്രത്തിൻ
പൊരുൾ അറിഞ്ഞുകൊണ്ട്
സത്യാഗ്രഹത്തിൻ സ്വാദറിഞ്ഞ്
വൈദേശിക ശക്തികൾ ഇന്ത്യ വിട്ടു
ദണ്ടി യാത്രയിലൂടെ
ഉപ്പ് മണികൾ സൃഷ്ടിച്ച്
നിയമം ലംഘിച്ചുകൊണ്ട്
മണ്ണിൽ ഉപ്പുവാരി കൊണ്ട്
വരവേൽക്കാൻ ജനങ്ങൾക്ക് കൂട്ടായി
ഊറ്റം കൊള്ളുന്ന നിയമങ്ങൾ
കാറ്റിൽ പറത്തി കൊണ്ട്
വേദനയിൽ നിന്നൊരു ശബ്ദം
ഉയർന്നത് സ്വാതന്ത്ര്യത്തിനായ്
നമ്മുടെ കൈകളിൽ നിൽക്കുന്നിന്ന്
ബഹിഷ്‌ക്കരണത്തിൻ ജ്വാലയുമായ്
വിദേശ വസ്ത്രങ്ങൾ ഒഴിവാക്കി
സ്വദേശീയ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട്
സത്യത്തിന്റെ ശക്തി കാണിച്ചുതന്നത്
കൈകൊണ്ട് നിർമ്മിച്ച് , നാം ഒരിമിച്ചാണ്
ക്വിറ്റ് ഇന്ത്യ വിളികളാൽ
സ്വാതന്ത്ര്യത്തിനായി മുഴുവൻ
"കൈ കൈയോട് ചേർന്ന്
തോൾ തോളോട് ചേർന്ന്
നാം മുന്നോട്ട് പോവുന്നു
ഗാന്ധി കാട്ടിയ പാതയിലുടെ
ജീ ആർ കവിയൂർ
06 09 2024
Comments