നിന്റെ സ്നേഹത്താൽ ഞാൻ പാടുന്നു
കണ്ണൻ്റെ കവിളിൽ വിരിഞ്ഞത് കായാമ്പൂവോ
കണ്ണിൽ തിളങ്ങുന്നത് കമലദളമോ
ചുണ്ടിൽ ഉണർന്നത് മോഹനമോ
ചെമ്പക മലർ ചാരുതയോ? രാധേ!!
ഹൃദയത്തിൽ പാടുന്നത് സ്നേഹഗാനം
മനസ്സിൽ നിറഞ്ഞത് നിന്റെ സ്മരണ
നിന്റെ കാഴ്ചയിൽ ഞാൻ മയങ്ങി
നിന്റെ സ്നേഹത്തിൽ ഞാൻ ജീവിക്കുന്നു
നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു
നിന്റെ ചിരിയിൽ ഞാൻ മുങ്ങുന്നു
നിന്റെ കയ്യിൽ കൈപിടിച്ച്
സ്നേഹത്തിന്റെ കനിവിൽ ഞാൻ നിൽക്കുന്നു
നിന്റെ സാന്നിധ്യം എപ്പോഴും
എന്റെ ഹൃദയത്തിൽ നിറഞ്ഞു
രാധേ, നീ എന്നെ വിടരുതേ
നിന്റെ സ്നേഹത്താൽ ഞാൻ പാടുന്നു
ജീ ആർ കവിയൂർ
01 09 2024
Comments