നീയെന്നെ നയിക്കണമേ.
നീയെന്നെ നയിക്കണമേ.
"മമ ആത്മ സർവ്വഭൂതാത്മ"യെന്ന
ആത്മ ജ്ഞാനത്തിൻ പൊരുൾ
പകർന്നു തന്ന വിശ്വപരിപാലക
നിന്നിലെന്നെയും ചേർത്തു കൊള്ളണേ വിഷ്ണോ
മനസ്സെന്നും ഉരുകുന്ന വെണ്ണയല്ലോ
മായക്കണ്ണാ മരുവുക മണിവർണ്ണാ
മായാജലങ്ങളൊക്കെ കാട്ടുന്നു
മോക്ഷ കവാടത്തിൻ നഥാൻ നീ
മലരും മധുവും മണവും ഗുണവും നീ
മാരിവില്ലും മയിലാട്ടവും കുയിൽ പാട്ടും നീ
മഴയും മഞ്ഞും വെയിലും കാറ്റും നീ
മമ ദുഖങ്ങളൊക്കെ നീയറിയുവോനേ
നിൻ സ്നേഹത്തിൻ സാഗരത്തിൽ,
നാം നനഞ്ഞു, പാടുന്നതേകമെന്ന്
മനസ്സിൽ നിറഞ്ഞു, പ്രണയം പകരുന്നു,
ജീവിതത്തിന്റെ ഈ യാത്രയിൽ, നീയെന്നെ നയിക്കണമേ.
ജീ ആർ കവിയൂർ
11 09 2024
Comments