ആദിശക്തി പരാശക്തിയെ സ്തുതിക്കുന്നു

ആദിശക്തി പരാശക്തിയെ
 സ്തുതിക്കുന്നു



ബ്രഹ്മലോകത്ത് നിവസിക്കും  
നാണ്മുഖൻ്റെ മാനസവാസിനി  
പാലാഴിയിൽ പള്ളികൊള്ളും  
പത്മലോചനൻ്റെ ഹൃദയവാസിനി  
കൈലാസത്തിൽ തപം ചെയ്യും  
കാലകാലൻ്റെ ഉള്ളകം വാഴുന്നോളേ  

മഹാമായെ, ആദിശക്തി, പരാശക്തിയെ  
മായാമായി, ചിന്മയി, തരകാസുരമർദിനി  
സർവ്വ ചാചരങ്ങളിലും നിറയുവോളെ  
സർവാംഗേ, സുന്ദരി, തരകേശ്വരി തായെ  
നിത്യനിരാമയി, നരകാസുര നിഗ്രഹേ  
നിത്യം ഞങ്ങളെ കാത്തരുളുകയമ്മേ..  

നന്ദനവനത്തിൽ നിനക്കായ് ഭജിക്കും  
നിത്യാനന്ദമായ് നിന്റെ സാന്നിധ്യം  
സമുദ്രത്തിൽ തിളങ്ങും കനലിൽ  
സന്നിധാനമായ് നിൻ കൃപയാൽ  
ദിവ്യദർശനത്തിൻ ശക്തിയാൽ  
നിന്റെ മഹിമകൾ അറിയുന്നുവല്ലോ  
പുണ്യവാസിനി, നീന്നെ വിളിച്ചു പാടും  
ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ  

ജീ ആർ കവിയൂർ
13 09 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “