കാലം പോയ പോക്ക്

മാബലി മന്നൻ്റെ കഥകെട്ടു  
വളർന്ന മലയാളമേ നിനക്ക്  
ഇന്നെന്തേ മറുവാക്ക്  
പറയാനൊരുങ്ങുന്നുവല്ലോ  

കഴിഞ്ഞ കാലത്തെ നാം  
കണ്ടിരുന്നു സ്നേഹമെന്നു  
ഇന്നത്തെ കാലം കണ്ടാൽ  
കഷ്ടതയേറിവരുന്നല്ലോ  

വന്നവനെ നല്ല വാക്ക് പറഞ്ഞു  
പിന്നീട് മറന്നുപോകുന്നുവല്ലോ  
പാവപ്പെട്ടവന്റെ വേദന  
കണ്ടില്ല നാം ആരും  

സമത്വം എന്ന വാക്കിന്റെ  
പ്രാധാന്യം മറന്നുപോയി  
നല്ലവരായവരുടെ  
നന്മകൾ മറഞ്ഞുപോയി  

കൈകോർക്കുന്നവരിൽ  
കഷ്ടതയുള്ളവൻ മാത്രം  
നമ്മുടെ നാട്ടിലെ നീതി  
വളരെ ദൂരമാകുന്നു  

ഇന്നത്തെ മനുഷ്യൻ  
മനസ്സിൽ വെറുപ്പുകൾ  
കഷ്ടതയിൽ കഴിയുമ്പോൾ  
സ്നേഹമില്ലാതെ പോകുന്നു  

ജീ ആർ കവിയൂർ
12 09 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “