കാത്തു നീ കാത്തു എൻ
കാത്തു നീ കാത്തു എൻ
കരുണാമയനെ കർത്താവേ
കരങ്ങൾ നിൻ തിരു കരങ്ങളാലെ
കാത്തു നീ കാത്തു എൻ
കരുണാമയനെ കർത്താവേ
കണ്ണീരിൽ കുളിച്ച കണ്ണുകളാൽ
കാത്തു നീ കാത്തു എൻ
കരുണാമയനെ കർത്താവേ
ദുഃഖത്തിൽ നീയെൻ
ജീവിത വഞ്ചി മുങ്ങാതെ
കാത്തു നീ കാത്തു എൻ
കരുണാമയനെ കർത്താവേ
നിന്റെ കരങ്ങൾ എനിക്ക് താങ്ങേകുന്നു
നിന്റെ സ്നേഹത്തിൽ ഞാൻ ജീവിക്കാം
എന്നെ നീ കാത്തു കൊള്ളണേ എൻ
കരുണാമയനെ കർത്താവേ
നിനക്കായി ഞാൻ പ്രാർത്ഥിക്കും
നിന്റെ വഴിയിൽ ഞാൻ നടക്കാം
നീ കാത്തു കൊള്ളുക എൻ
കരുണാമയനെ കർത്താവേ
നിന്റെ നാമം ഞാൻ ഗാനം പാടാം
നിന്റെ സ്നേഹത്തിൽ ഞാൻ സന്തോഷിക്കുന്നു
നീ കാത്തു എൻ
കരുണാമയനെ കർത്താവേ
ജീ ആർ കവിയൂർ
06 09 2024
07 :14 am
Comments