പുതിയൊരു പാട്ട് പാടാം
പുതിയൊരു പാട്ട് പാടാം
നിമിഷങ്ങളെ നിർവൃതിയോടെ ഓർത്തുപോകുന്നു
ഹൃദയമിടിപ്പുകളുടെ ജീവന താളം
ഓരോ നാളും നൽകുന്ന സന്ദേശങ്ങൾ
ജീവിക്കാൻ പ്രേരിപ്പിക്കുന്നു
ഓർമ്മകളുടെ പുസ്തകത്തിൽ
നിന്റെ ചിത്രങ്ങൾ പതിഞ്ഞിരിക്കുന്നു
ഓരോ താളിലും നിന്റെ സ്നേഹം
വിരിയുന്നു, നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു.
ജീവിതത്തിന്റെ പാതകളിൽ
നിന്റെ കാലടികൾ തേടിയെത്തുന്നു
ഓരോ നിമിഷവും നിന്നെ ഓർത്ത്
ഞാൻ ജീവിക്കുന്നു, നിന്നെ മറക്കാതെ.
ഓർമ്മകളുടെ ഇരുട്ടിൽ നിന്നും
പുതിയൊരു പാട്ട് പാടാം നമുക്ക്
ജീവിതത്തിന്റെ പാതകളിൽ
നിന്നെ കൂട്ടുകാരനാക്കി ഞാൻ നടക്കട്ടെ.
ജീ ആർ കവിയൂർ
04 09 2024
Comments