നിൻ്റെ ഓർമ്മകൾ
നിന്റെ ഓർമ്മകൾ
നിന്നോർമ്മകൾ എന്നെ വേട്ടയാടുന്നു
നോവിൻ്റെ തീരങ്ങളിൽ അലയുവാൻ
വിരഹത്തിൻ തീച്ചൂളയിൽ എരിക്കുന്നു
വിടതരിക എന്നെ എൻ ചിന്തകളിൽ നിന്നു
നിനക്കായ് ഞാൻ കാത്തിരുന്ന്
പാട്ടുകൾ പാടിയിരുന്നു,
മറന്നുവെന്നു കരുതുമ്പോൾ
മനസ്സിൽ നിന്റെ സ്മരണകൾ ഉണരുന്നു.
നീലരാവിൽ നിറക്കണ്ണീരിൽ
ചന്ദ്രന്റെ വെളിച്ചത്തിൽ,
എന്റെ ഹൃദയത്തിൽ നീ മാത്രം
ഒരു വേദനയായി ജീവിക്കുന്നു.
കാറ്റിൻ്റെ മർമ്മരങ്ങളിൽ കേട്ടു
നിൻ നാമം മാറ്റോലിയിൽ സുന്ദരം,
എന്തിനാണ് ഈ ദൂരങ്ങൾ തീർക്കുന്നത്?
എന്റെ പ്രണയമേ, നീ എന്തുകൊണ്ടാണ് ഇങ്ങനെ നഷ്ടമാകുന്നത്?
ജീ ആർ കവിയൂർ
27 09 2024
Comments