പ്രണയ ഗാനം

പ്രണയ ഗാനം

നീ എൻ ചിന്തകളിൽ നിറഞ്ഞു നിന്നു  
നിൻ ചുണ്ടുകളിൽ തത്തി കളിക്കും  
സ്വരരാഗ വസന്തത്തിൻ മധുരിമയാലേ  
തുടിച്ചു വല്ലാതെ തുടിച്ചു മനസ്സിൽ ആനന്ദം  

നിന്റെ കണ്ണുകളിൽ ഞാൻ കാണുന്നു  
നിന്റെ സ്മിതത്തിൽ ഞാൻ പാടുന്നു  
മഴക്കാലം പോലെ നിന്റെ സ്നേഹം  
എൻ്റെ ഹൃദയത്തിൽ തുടികൊട്ടി 

നിന്റെ കൈകളിൽ എന്റെ കൈകൾ  
സന്ധ്യാകാലം പോലെ ചേർന്നിരിക്കുന്നു  
നിൻ പ്രണയം എൻ പ്രഭാതം  
നിന്റെ സാന്നിധ്യം എന്റെ ആകാശം  

നീ എന്റെ കാവ്യമായ്, ഞാൻ നിന്റെ ഗാനം  
നമ്മുടെ പ്രണയം എപ്പോഴും സുന്ദരം.

ജീ ആർ കവിയൂർ
07 09 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “