കേൾക്കാതെ പോയ പാട്ട്
കേൾക്കാതെ പോയ പാട്ട്
കേൾക്കാതെ പോയ പാട്ട്
ആരും കേൾക്കാതെ പോയ പാട്ട്
അന്നു ഞാൻ പാടിയ പാട്ട്
നിനക്കായ് മാത്രമായി പാടിയ പാട്ട്
ഇന്നു ജീവിതസായാഹ്നനത്തിലായി
ഓർക്കുമ്പോൾ അറിയാതെ
പാടി പോകുന്നു ആ പാട്ട്
നീയും പാടുന്നുവോ അറിയില്ല
നിന്റെ ഓർമ്മകളിൽ,
എന്റെ സ്വരങ്ങൾ തിളങ്ങുന്നുവോ?
മഴയിയുടെ താളത്തോടൊപ്പം,
സ്നേഹത്തിന്റെ മധുരം തുളുമ്പുന്നു.
കണ്ണീരിൻ തുള്ളികളിൽ,
നിന്റെ സ്മൃതികൾ തിളങ്ങുന്നു,
ഈ ഹൃദയത്തിലെ സംഗീതം,
നിന്നെ തേടി ഞാൻ പാടുന്നു.
കേൾക്കാതെ പോയ ആ പാട്ടിൽ,
നിന്റെ സാന്നിധ്യം നിറഞ്ഞു,
അനുരാഗത്തിന്റെ രാഗത്തിൽ,
നമ്മുടെ കഥകൾ പാടാം.
നിന്റെ ഹൃദയത്തിൽ എപ്പോഴുമീ,
സ്നേഹത്തിൻ സംഗീതത്തിൽ,
കേൾക്കാതെ പോയ പാട്ട്
മാറ്റൊലി കൊള്ളുന്നുവോ?
Comments