ഇന്നലെകളെ
ഇന്നലെകളെ
ഇന്നലെകളെ കുറിച്ചോർക്കുമ്പോൾ
ഇന്നെൻ മുന്നിൽ നൃത്തമാടുന്ന നിൻ
ഇമകളിൽ വിരിയുമാ നക്ഷത്ര തിളക്കം
ഇഴയകലാത്ത പുളിയിലക്കര ചേലയും
ഇളം കാറ്റിൻ തൊട്ടു തളോടലിൽ
നീ മറയുമ്പോൾ വിരിയുന്ന പൂമ്പാറ്റചിറകുകൾ
അലിയുന്നു നാവിൽ മധുര രസമുകുളങ്ങൾ
അനുരാഗ വിവശനാക്കുന്നു നിൻ പ്രണയം
വസന്തത്തിൻ വിരൽ തഴുകുന്ന ഊഞാലിൽ
നിൻ സാമീപ്യം എന്നെ ഒരു സ്വപ്നലോകത്തിലെത്തിക്കുന്നു
വിരിഞ്ഞ നിൻ നിഴൽ തീർക്കും
ജീവിതമെന്നുമെനിക്ക് ആനന്ദം
ഓർമ്മകളിൽ മുങ്ങും ഈ മനസിൽ
നിൻ മൃദുവായൊരു നെടുവീർപ്പിനായി
ഞാനെൻ പ്രിയമാം പാട്ടുകൾ പാടാതിരിക്കുമോ ?
ഇന്നലെകൾക്കിപ്പുറം നിനക്കായ്.
ജീ ആർ കവിയൂർ
28 09 2024
Comments