അയ്യങ്കാവിലയ്യനെ

അയ്യങ്കാവിലയ്യനെ ആശ്രിത വത്സലനെ
ശ്രീധർമ ശാസ്താവേ സ്വാമിയേ ശരണമയ്യപ്പാ 

ഇന്ദിരാനഗറിൻ്റെ ഇഷ്ട
ദൈവമേ സ്വാമിയേ
കോതമംഗലത്തിൻ 
കിടാവിളക്കെ സ്വാമിയേ 
അവിടുന്നു ഭാര്യ പ്രഭയും
പുത്രൻ സത്യകൻ സമേതനായ്
കുടുംബ ബന്ധങ്ങളെ 
കാത്തരുളുന്നു!

അയ്യങ്കാവിലയ്യനെ ആശ്രിത വത്സലനെ
ശ്രീധർമ ശാസ്താവേ സ്വാമിയേ ശരണമയ്യപ്പാ 

ഇഹപര ലോകത്തിൻ 
ഇച്ഛയെല്ലാം നടത്തുവോനേ 
അകതാരിൽ നിറയും
ആനന്ദദായകനെ

അയ്യങ്കാവിലയ്യനെ ആശ്രിത വത്സലനെ
ശ്രീധർമ ശാസ്താവേ സ്വാമിയേ ശരണമയ്യപ്പാ 

ഭഗവാനേ, തിരുവുള്ളക്കടാക്ഷത്തിനായ് വഴിപാടുകൾ
മാല, വിളക്ക്, നീരാജനം, അന്നദാനമിത്യാദി നടത്തുവോർക്ക്
ഗൃഹശാന്തി സമാധാനം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ