ഏകാന്ത ചിന്തകൾ - 208 സവിതാവിനോട്

ഏകാന്ത ചിന്തകൾ - 208

സവിതാവിനോട് 

അറിയാതെ തേടി നടന്ന വഴിയിൽ
ആശാസുരഭിലമാം നിൻ സാന്നിധ്യം
നിറഞ്ഞു മനസ്സിൽ നീരാളമായ്
നിമിഷങ്ങളെ നിങ്ങൾ വിളങ്ങിച്ചിരിച്ചുനിന്നു

വചനം കൊണ്ട് വാഴ്ത്താൻ കഴിയാതെ
വാക്കുകളില്ലാതെയായ് ഞാൻ വിഷമിച്ചു
കാണാതെ കണ്ണുകൾ കണ്ടുമടുത്ത
കാറ്റിൽ പോലും കനിഞ്ഞൊരു സ്പർശം

നയിച്ചു മൌനമിഴികളതിലേക്ക്
നാളത്തെ വെളിച്ചമൊരുക്കിയതിൻ
ആത്മവിശ്വാസം പകർന്നു തൂകിയ
അനുഗ്രഹമായ് സൂര്യദേവനെൻ വഴികാട്ടിയായ്...

ജീ ആർ കവിയൂർ
22 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ