കൂടെയൊന്നു പോരുമോ ( ലളിതഗാനം)

കൂടെയൊന്നു പോരുമോ 
( ലളിതഗാനം)

വയലിറമ്പുകളിൽ           
കുളിർപെയ്യുംശിശിരക്കാറ്റിലാടുംചില്ലമേലിരുന്ന്, കൊക്കുരുമ്മി,
മോഹപൂമണത്തിൻചാരുതയി-
ലൊരുപാട്ടു മൂളുവാൻ കൂടെയൊന്നു പോരുമോ? 

ഋതുക്കൾ മാറി, മാറി,വന്നുപോകിലും 
ഓർമ്മകളുടെ 
വാസന്തതാഴ്വാരങ്ങളിൽ ചന്ദനചർച്ചിത, രാഗപരാഗണലഹരിപൂക്കുംവേളകളിൽ, കൂടെയൊന്നു പോരുമോ?

തിരവന്ന് തീരത്തെ മുത്തമിട്ടകലും-
ജന്യമാംരാഗലയ ഭാവമോടെ, 
മെല്ലെയിമ്പമായ് ശ്രുതിചേർത്തുപാടുവാൻ  
മടിയാതെ കൂടെയൊന്നു പോരുമോ 

നാളെയെന്നതാരറിവൂ ഇന്നിൻ 
നെടുവീർപ്പുകൾ  നാദമാകുമ്പോൾ
മനസ്സിൽ ചേർന്നൊരീണം ഹൃദയതാളത്തിലലിയാൻ 
കൂടെയൊന്നു പോരുമോ?

ജീ ആർ കവിയൂർ
22 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “