ഇരുളിൽ വിരിഞ്ഞ കവിത

ഇരുളിൽ വിരിഞ്ഞ കവിത


ഇരുളിന്റെ മറവിലായ്
നിനക്ക് ഞാനാദ്യമായ്
തന്നോരു സ്നേഹ സമ്മാനം
കണ്ടുമെല്ലെ നിലാവു പോലും

നാണത്താൽ മേഘ കംമ്പളത്താൽ
മെല്ലെ മുഖം മറച്ചു വല്ലോ എന്തെ നിൻ
കണ്ണീരാകാതെ മെല്ലെ അറിഞ്ഞു
ഉള്ളിലാകെ കിനാവായ് മാറുന്നു

വേനലൊഴിയുന്ന മഴച്ചാലു പോലെ,
നീ വന്നൊഴുക്കി ചെറു നിമിഷങ്ങൾ
പാടിയില്ലെങ്കിലും ഹൃദയഗീതം
ഉരുകുന്നു നിന്റെ സ്വരലയം ലഹരി

നിറമില്ലാതെ പാടിയൊരു ചിത്രം
നിന്റെ ചിരിയിൽ ജീവനം പകർന്നു
ചെറു തളിരുകൾ പോലെ ഞാൻ
നിനക്കായി ഇനി വിരിയട്ടെ കവിതയായ്

നിന്റെ കൈ പിടിച്ചു ഞാൻ,
ജീവിതവഴിയാകെ വലം വച്ചു ....
പോയ് പോയ നാളുകളുടെ 
ഓർമ്മകളിന്നും മധുര നോവ് പകരുന്നു

ജീ ആർ കവിയൂർ
02 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ