അച്ഛന്റെ നിശ്ശബ്ദ പ്രണയം

അച്ഛന്റെ നിശ്ശബ്ദ പ്രണയം

അച്ഛന്റെ കാൽനിഴലിൽ
സ്നേഹമൊരു വൃക്ഷമായി
നിശ്ശബ്ദമായ പ്രണയത്തോടെ
ജീവിതം പൂക്കളായ് വിരിയുന്നു

എണ്ണിയില്ല അത്ര വാക്കുകൾ
മനസ്സിലൊരു ആഴം പോലെ
ദിവസങ്ങളിലേറ്റ വേദന
സ്നേഹത്തോടെ മറച്ചവൻ

പത്തു മാസങ്ങൾ മാത്രം അല്ല
ഒരു ജീവിതം തന്നെ നീക്കി
നിശ്ശബ്ദത്തിൽ സ്വപ്നങ്ങൾ കണ്ടു
മക്കളുടെ ഭാവി പണിയുവാൻ

ചിരിയാൽ മക്കൾക്ക് പുഷ്പങ്ങൾ
സമ്മാനമായി നൽകി ഹൃദയമൊടെ
വേദന മറച്ചു നിശ്ശബ്ദതയിൽ
വിശ്വാസമായി നിലകൊണ്ടവൻ

വയസ്സിന്റെ കനം നിറഞ്ഞിടയിൽ
സ്നേഹം കവിഞ്ഞൊഴുകുന്നതേ
അച്ഛൻ എന്ന പേരിലഴകായി
ജീവിതമാകെ ജ്യോതിയായി


ജീ ആർ കവിയൂർ
11 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ