നീ എവിടെ?!
നീ എവിടെ?!!
കവിതയ്ക്ക് എത്ര വയസ്സായി?
കാട്ടാളനമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?
കറുത്തിരുണ്ടഗുഹാന്തരങ്ങളിൽനിന്ന് കണ്ണുനീരായി തുളുമ്പിയതോ?
ലവണരസമാർന്നതോ, തേൻകിനിയുന്നതോ?
ശലഭശോഭയാർന്നതോ,
ചെണ്ടുലയ്ക്കുംവണ്ടുകൾ
വലംവച്ചു,
മൂളിയതോ ആദ്യത്തെയൊരനുരാഗംപോലെ?
അതറിയില്ല...
കവിതയ്ക്ക് ‘ക’യും ‘വിത’യുമുള്ള കാലം
കൂമ്പടയാതെ പൊട്ടിമുളക്കട്ടെ.
പിടി തരാതെ പായുന്നവളോ ഇവൾ,
പാതി മിഴിയിലോ, പാതി നിശബ്ദതയിൽ.
വാക്കിനപ്പുറവും വേദനയുടെയരികിലുമുള്ള
ഒരു മറയാത്ത സംഗീതം,
മാത്രമായി തീർന്നളേ!
പിടിതരാതെ പായുന്നുവല്ലോ
വേരുപോലെ വെട്ടിമാറ്റിയോടുന്നുവാക്കുകൾ ചേർത്താൽ പൊട്ടുന്നു,
ചിന്തയിൽമാത്രം തൂങ്ങുന്ന ദൂരം.
ഒരോർമ്മയായി വന്നെത്തിയവൾ
പിന്നെ രാപകലില്ലാതെ കൈവിട്ടുമറയും.
ചേർത്തുനിറു ത്താൻ ശ്രമിക്കുമ്പോൾ,
പാട്ടിലാക്കാനാലപിക്കാൻ ശ്രമിക്കവേ നിശബ്ദമാകുന്നു...
പേരു വേണ്ട പെരുമ വേണ്ട
നിഴലായി തണലായിയെന്നും
കൂടെ കൂട്ടിനുണ്ടാവണേ നീ
എന്നാലൊരുനാൾ, ഞാനില്ലാതെപോയാലും കവിത നീ ഉണ്ടാകുമല്ലോ!
ജീ ആർ കവിയൂർ
16 05 2025
Comments