ഇരിങ്ങോൾക്കാവിലമ്മ
ഇരിങ്ങോൾക്കാവിലമ്മ
ഇരിങ്ങോൾ വന്നിരുന്നോളല്ലോ
ഇരിങ്ങോൾക്കാവിലെ ആദിപരാശക്തിയമ്മ
പണ്ടു ദ്വാപരയുഗത്തിൽ
ഗോകുലം തന്നിലെ നന്ദഗോപനും യശോദയ്ക്കും പിറന്നവളല്ലോയീയമ്മ
കംസൻ്റെ കയ്യിൽ നിന്നും വഴുതിയോൾ
ആകാശ നക്ഷത്രമായ്
മാറിയോൾ.
ഇരിങ്ങോൾ വന്നിരുന്നോളല്ലോ
ഇരിങ്ങോൾക്കാവിലെ ആദിപരാശക്തിയമ്മ
സ്വയംഭൂവെങ്കിലും
സ്വയം പരശുരാമനാൽ
നിർമ്മിതമല്ലോയീ ക്ഷേത്രമിവിടെ നിത്യേന
പ്രഭാതേ മഹാസരസ്വതിയായും
മദ്ധ്യാഹ്നേ വനദുർഗ്ഗയായും
രാത്രിയിൽ ഭദ്രകാളിയായും ത്രിഗുണഭാവത്തിൽ പൂജിക്കപ്പെടുന്നവളീയമ്മ.
ഇരിങ്ങോൾ വന്നിരുന്നോളല്ലോ
ഇരിങ്ങോൾക്കാവിലെ ആദിപരാശക്തിയമ്മ
നെയ്പ്പായസവും, ശർക്കരപ്പായസവും, ഗോതമ്പ് നേദിക്കും ചതുസ്സതവും, അമ്മയ്ക്ക് സുഗന്ധ പുഷ്പങ്ങളുമവചൂടും നാരീജനങ്ങൾക്കും
ക്ഷേത്രപ്രവേശനമില്ലത്രെ പിന്നെ കാവിന്നു ചുറ്റും നിൽക്കും മരങ്ങൾ മുറിക്കാൻ പാടില്ലപോലും.
ഇരിങ്ങോൾ വന്നിരുന്നോളല്ലോ
ഇരിങ്ങോൾക്കാവിലെ ആദിപരാശക്തിയമ്മ
ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസിയും, നവമി, അഷ്ടമി, നവരാത്രി, വിദ്യാരംഭം, തൃക്കാർത്തിക, മാസത്തിലെയൊന്നാം തിയ്യതികളിൽ ദർശന പ്രാധാന്യമേറുമെങ്കിലും
വൃശ്ചികമാസം കാർത്തികയിൽ പരാശക്തി ദർശനം ഭക്തർക്ക് ദീർഘായുസ്സും ആഗ്രഹ പൂർത്തിയും അവിവാഹിതർക്ക് മംഗല്യസൗഖ്യവും ഐശ്വര്യവും അനുഗ്രഹമായ് ഭവിച്ചിടുന്നു
ഇരിങ്ങോൾ വന്നിരുന്നോളല്ലോ
ഇരിങ്ങോൾക്കാവിലെ ആദിപരാശക്തിയമ്മ
ജീ ആർ കവിയൂർ
02 05 2025
Comments