കാനനത്തിൻ്റെ ഓർമ്മകൾ
കാനനത്തിൻ്റെ ഓർമ്മകൾ
കാലം ഏറെ മുൻപിൽ ആരംഭിച്ച ജീവിതം,
വൃക്ഷങ്ങൾക്കിടയിൽ സന്തോഷമായിരുന്നു.
കിളികൾ പാടി, കാറ്റ് ശബ്‌ദിച്ചു,
വനത്തിൻ ചൂടിൽ നാം ഉറങ്ങും.
നദികൾ തണുപ്പും നിലാവുമെല്ലാം,
പാതകളില്ലാതെ നാം കണ്ട വഴികൾ.
പിന്നീടുദിവസങ്ങളിൽ മനുഷ്യൻ മാറി,
കാനനം മറന്നു പോയി.
എന്നാലും ഇന്ന് തെന്നൽ കാതിൽ പറഞ്ഞുതരുന്നു,
പണ്ടത്തെ നിമിഷങ്ങൾ ഓർത്തു.
വീണ്ടും തങ്ങൾ വരുമെന്നു പ്രതീക്ഷിച്ച്,
കാട് കാത്തിരിക്കുന്നു സ്‌നേഹത്തോടെ.
ജീ ആർ കവിയൂർ
28 05 2025
Comments