ഓർമ്മ വസന്തത്തിൻ മൊഴികൾ"

ഓർമ്മ വസന്തത്തിൻ മൊഴികൾ"


നീയെൻ ഉൾപ്പൂവിലായ്
തേൻ തുള്ളിയായ് മാറുന്നുവോ 
വണ്ടായി കരിവണ്ടായ് നിന്നിൽ
ഒരു മഴയായ് പെയ്യ്തിറങ്ങട്ടെ

വിരഹ ചൂടിനാൽ അലറി വിളിച്ച് 
കടൽ ആലയായ് വന്നു മുത്തം
കൊണ്ട് പുണർന്നു അകലുമ്പോൾ
അറിയുന്നുവോ എന്നിലെ ഗ്രീഷ്മം

ശിശിര കുളിരല തൊട്ടകന്നപ്പോൾ
മനസ്സിലെ ഓർമ്മതാളുകളിൽ
കുറിച്ചിട്ട അക്ഷരങ്ങളിലേയ്ക്ക്
വസന്തത്തിൻ അനുരാഗ മൊഴി.

ജീ ആർ കവിയൂർ
11 05 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ