ജീവിതായനം - കവിത

 ജീവിതായനം - കവിത 

രചന - ജീ ആർ കവിയൂർ



അനാദിയിൽ ഉണർന്നത് പോലെ

നാദമുണർന്നു സഹസ്രാരത്തിങ്കൽ 

സാഗരസംഗമ സീമയിൽ നിന്നും

ചക്രവാളത്തിനപ്പുറം പറന്നുയരാൻ


വേരുകൾ വിടർത്തിയ നിലാവിൽനിന്ന്

ശാന്തമായ് തീരങ്ങൾ കാണാനായി

നിശ്ശബ്ദതയിൽ അർത്ഥങ്ങൾ കണ്ടു

വിരഹതാളത്തിൽ നൃത്തം കയറി


പ്രണവസുന്ദര്യമായ് പടർന്നൊരു

പാതയിലായ് ചിന്തകൾ ഉണരുന്നു

മൗനത്തിൽ നിന്ന് ജ്ഞാനമാകുന്നു

നിരന്തരം പുതിയൊരു ദിശയിലേക്കു


ജനിമൃതികളുടെ സീമതാണ്ടാൻ

പഞ്ചഭൂതകുപ്പായത്തിൽ നിന്നും

സ്വയമറിയാതെ സത്വങ്ങൾ തേടാതെ 

പുറത്തേക്കുള്ള പ്രയാണമൊരുങ്ങുന്നു


18 05 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ