ഹൃദയ താളം (ഗാനം)
ഹൃദയ താളം (ഗാനം)
ഹൃദയ വാതായനം തുറന്നിട്ട്
നിൽക്കുമ്പോഴായ് മെല്ലെ
നിൻ ഗന്ധവുമായ് കുളിർക്കാറ്റ്
വന്നു തലോടി അകലുമ്പോൾ
ഓർമ്മ ചെപ്പിൽ നിന്നും
ഒഴുകി വന്നോരോ വരികൾ
മുഗ്ദമാമനുരാഗത്തിൻ
ഈണം മൂളുന്നുവല്ലോ ..
ആ നല്ല നാളുകളുടെ സ്മൃതിയിൽ
ആത്മാവിൻ പുസ്തകത്താളിൽ
അറിയാതെ കുറിച്ചിട്ട വാക്കുകൾ
അലതല്ലി തിരപോലെ ചുംബിച്ചകലുന്നു
ജീ ആർ കവിയൂർ
17 05 2025
Comments