ഏകാന്ത ചിന്തകൾ - 186
ഏകാന്ത ചിന്തകൾ - 186
സ്നേഹം ചോദിക്കാതെ ലഭിക്കേണ്ടത്
സാധാരണ പെരുമാറ്റത്താൽ അത് പൊഴിയട്ടെ
സൗഹൃദം കൈപിടിച്ചെത്തുന്നത് സ്വാഭാവികമാകട്ടെ
ബഹുമാനം കിട്ടുന്നത് നൽകുമ്പോഴാണ്
കണ്ണുകളിൽ തിളങ്ങുന്ന ദയയാണ് നന്മയുടെ അടയാളം
ചൊല്ലാതെ കാണിച്ച സഹായം ഏറ്റവും വിലയുള്ളത്
പുറമെ പറയാതെ പങ്കിടുമ്പോള്‍ അതിന് അളവില്ല
പിന്തുടരുന്ന മനസ്സാണ് വിശ്വാസത്തിന് അടിസ്ഥാനം
കെട്ടിപ്പിടിച്ചു നിലനിര്‍ത്തുന്നതല്ല ഒരു ബന്ധം
അത് വളരട്ടെ ഇരുവരുടെയും സമ്മതത്തോടെ
പകർന്നു കൊടുക്കുന്നത് ആഴത്തിൽ നിന്നാകുമ്പോള്‍
അപ്പോഴേ അതിന് യഥാർത്ഥ സ്നേഹമുണ്ടാകൂ
ജീ ആർ കവിയൂർ
04 05 2025
Comments