സമൂഹം ശാന്തമാകുമ്പോൾ

 സമൂഹം ശാന്തമാകുമ്പോൾ



ഒരു ദിവസം അത്ഭുതമായി ലോകം മാറി,

വാട്സ്ആപ്പും ഫേസ്ബുക്കും ഒക്കെ മറഞ്ഞുപോയി.

ഇൻസ്റ്റയും യൂട്യൂബും ആർക്കും കാണാനില്ല,

ത്രെഡ്സും എക്സ് പ്ലാറ്റ്‌ഫോമും നീങ്ങി നിലാവിൽ!


കയ്യിൽ ഫോണുമായി പാഞ്ഞു ഓടി എല്ലാവരും,

"സിഗ്നൽ കിട്ടുന്നില്ല!" എന്നൊരു നിലവിളി.

ഉള്ളം കുഴഞ്ഞു, മനസ്സിൽ വിഷമം നിറഞ്ഞു,

ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പായാൻ തുടങ്ങി.


വൈദ്യന്മാർ കുളിരിനായി മരുന്നൊന്നു നൽകി,

പക്ഷേ ശാന്തത വരാതെപോയി ആരിലും.

ഒരാൾ ഇരുന്നു, കണ്ണടച്ചു, ദേഹം നിശ്ചലം,

ധ്യാനത്തിലും യോഗയിലും സാന്ത്വനം കണ്ടു.


ജീ ആർ കവിയൂർ

19 05 2025





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ