ഒരു അമ്മയുടെ ശക്തി

ഒരു അമ്മയുടെ ശക്തി *





തകർന്നടിഞ്ഞ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു പോകുമ്പോഴും

ഭൂമി പ്രകമ്പനം കൊണ്ടു വിറയ്ക്കുമ്പോഴും ചുവടുമാറ്റുന്നത് നിശ്ചയത്തോടെ.

ഒരു കൈയിൽ കുഞ്ഞിനെ പിടിച്ചും,

മറുകയ്യാൽ അടുപ്പുകല്ലുകൾ കൂട്ടി

ഭക്ഷണം ഒരുക്കാനുള്ള ശ്രമം തുടരുന്നു.


ചുറ്റുമുള്ള ലോകം പടയാളികളുടെ വെടിയൊച്ചയിൽ സംസാരിക്കുന്നു,

ശബ്ദം പ്രഭാതം പോലെ — ശാന്തവും ഉറപ്പുള്ളതും.

ചിതറിയ ധാന്യക്കതിരുകൾ ശേഖരിച്ചീടുന്നവൾ,

ശാന്തിയെ വീണ്ടെടുക്കാമെന്ന ഉറച്ച പ്രതീക്ഷയോടെ.


ഭിത്തികളിൽ മെഡലുകൾ ഇല്ല,

എന്നാൽ ഓരോ ദിവസവും പോരാട്ടം തുടരുന്നു.

നിശബ്ദതയ്ക്കിടയിലും ധൈര്യത്തിന്റെ സാന്നിധ്യം നിൽക്കുന്നുണ്ട് —

മക്കൾക്കായി ഒരിക്കലും പിന്മാറാതെ,

അമ്മയായ് അവൾ മുന്നേറുന്നു.


ജീ ആർ കവിയൂർ

08 05 2025 


*( 11 05 2025 നു അമ്മ ദിനം അതിനായി ഇന്നത്തെ സാഹചര്യം ഉൾകൊണ്ട് എഴുതുന്നു )


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ