ഏകാന്ത ചിന്തകൾ - 198
ഏകാന്ത ചിന്തകൾ - 198
ഉപയുക്തമാക്കുക
നിൻ മൃദു മന്ത്രണം
കാതിലലിഞ്ഞുചേരും
കാണും കാഴ്ചകളുടെ ദീപ്തി
ഒരു ദിവ്യാനുഭവമല്ലോ
അനുഗ്രഹ വർഷങ്ങളുടെ
ആരാമത്തിൽ നിൽക്കുമ്പോൾ
അറിയാതെ ആരായിരുന്നു
അനന്ത സത്യ ബോധമെന്ന ഞാൻ
ആരുമറിയുന്നില്ലെന്ന് കരുതരുത്
കാണാനും കേൾക്കാനുമുള്ള
കരുത്ത് നമ്മൾ തമ്മിൽ തന്നിതു
ഉപയുക്തമാക്കുക മനുജന്മത്തിൽ
ജീ ആർ കവിയൂർ
14 05 2025
Comments