നിൻ സ്നേഹം അറിയുന്നു

നിൻ സ്നേഹം അറിയുന്നു


തിര വന്നു തീരത്ത് അണഞ്ഞിരുന്നൂ
കാറ്റ് എത്തിയല്ലോ മിഴിയിലൂടെ തൊട്ടകന്നു 
മണ്ണിന്റെ മണം നിറഞ്ഞ് മാനത്തിൽനിന്ന്
ധാരകൾ പെയ്തു ശബ്ദമായി തകർന്നൂ

കൂവി വിളിക്കുന്ന കൂജനങ്ങളിൽ നിന്നു
മാറ്റൊലികൊള്ളുന്ന ചേലുകൾ 
പുഞ്ചിരി പകരും പൂവിൽ മെല്ലെ
ശലഭ ശോഭ നിൽക്കുന്നതും

പുഴയുടെ കരയിൽ തരംഗങ്ങൾ ചുംബിക്കും
നിലാവിൻ ചാരുസ്മിതം പോലെ ദീപ്തമായ് 
മേഘങ്ങളിൽ വർണ്ണം തീർക്കും വില്ലും
നിറങ്ങൾക്കപ്പുറം വിടർന്ന ദിവ്യമായി

വെയിലിൽ നടന്നു തളരും നേരത്ത്
മരത്തണൽ വന്നു തണുപ്പിച്ചു മനസ്സിനെ
നിദ്രയിലും കനവ് തീർക്കും ആനന്ദത്തിലും
സ്നേഹ സന്ദേശമായ് നിറയ്ക്കുന്നു നീ കണ്ണാ

ജീ ആർ കവിയൂർ
05 05 2025


തിരവന്നു തീരത്ത് അണയുമ്പോഴും 
കാറ്റു വന്നു മൂളി തൊട്ടയകലുമ്പോഴും 
മണ്ണിന്റെ മണവുമായി മാനത്തുനിന്ന് 
ധാരകൾ പെയ്തു ശബ്ദത്താൽ വീഴുമ്പോഴും 

കൂവി വിളിച്ചു മാറ്റോലിക്കൊള്ളുന്ന കൂജനം കേൾക്കുമ്പോഴും
പുഞ്ചിരി പോഴിച്ച് നിൽക്കും പൂവിന്മേൽ 
പറന്നടുക്കും ശലഭ ശോഭയും 

വെയിലേറ്റു വാടി നടന്നു വരും നേരം 
മര തണൽ തീർക്കും തണുപ്പറിയുമ്പോഴും 
നിന്റെ മഹനീയ സാന്നിധ്യം അറിയുന്നു 
നിൻ സ്നേഹ സന്ദേശമല്ലോയ്തൊക്കെ കണ്ണാ

ജീ ആർ കവിയൂർ
05 05 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ