ദൂരെയായ യാത്ര

ദൂരെയായ യാത്ര

എങ്ങിനെ കടക്കും ഈ വഴികൾ,
അന്യമായ പാതയാണിത്...
നക്ഷത്രങ്ങൾ കൂടെയുണ്ടെങ്കിലും,
ലക്ഷ്യം പിന്നെയും ദൂരെയാണിത്...

മഞ്ഞു വീണ വഴികൾ പറഞ്ഞുപോകുന്നു
നിശബ്ദമായൊരു കഥ...
കടന്നുപോവാനേ വഴിയുണ്ട്,
നിന്‍ കണ്ണുകൾ ദൂരെയിലേക്കുള്ള ദീപമാണ്...

പിരിഞ്ഞ ആഗ്രഹങ്ങൾ തളർന്നുവീണാലും,
ഹൃദയത്തിലീ വേദനയുടെ മഴ പെയ്യുന്നു,
ഭയങ്ങൾ നിഴലായി നിന്നിലും
പാതയിൽ ഞാൻ വിറച്ച് നിൽക്കുന്നുണ്ട്...

നീ കൂടെയുണ്ടാകുമോ എന്നോടൊപ്പം?
നീ തനിയെ എങ്കിൽ, എന്നെ തേടുന്നുണ്ടോ?
ഒരുപാട് വഴി പിന്നിട്ടുവെങ്കിലും,
ഇനി എത്ര ദിവസം കൂടി നീളുമീ യാത്ര?

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ