നീയും ഒരു മറവിയായി

നീയും ഒരു മറവിയായി (ഗാനം)

കൽ വിളക്കുകൾ 
മുനിഞ്ഞുകത്തി 
ആൽത്തറയിലെ 
ചേക്കേറും പറവകൾ 
സന്ധ്യ നാമം ചൊല്ലി 

കണ്ണുകൾ തമ്മിലിടഞ്ഞ നേരം 
അതുകൊണ്ട് ആലിലകൾ 
തണൽ വിരിച്ചു ആർത്തുചിരിച്ചു
കുളിർ കാറ്റു വീശി സുഖം പകർന്നു 

മധുര നോവുകൾ പങ്കുവെച്ച കാറ്റിനും
ഉന്മാദം വല്ലാത്ത നറുസുഗന്ധം 
കാലത്തിന്റെ ഓർമ്മകൾക്ക് 
നിറം മങ്ങിയ നിലാവിലായി 

ഓർത്തുകൊണ്ടേയിരുന്നുയിന്നും 
അകലെ നീയും ഒരു മറവിയായി 

ജീ ആർ കവിയൂർ
07 05 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ