മുരുകൻ തുണക്കണേ

മുരുകൻ തുണക്കണേ


താരകങ്ങൾക്കപ്പുറത്തുനിന്നും
താരഹാരം ചാർത്തി മരുവുമീശനെ
തിങ്കൾ കലാധരനുടെ തീരുമകനെ
താരകേശ്വരനെ തുണക്കേണമേ

തിരുപ്പറംകുണ്ടത്തിലും സ്വാമിമലയിലും
തിരുച്ചെന്തൂരിലും പഴമുതിർ ചോലയിലും
തിരുത്തണിയിലും പഴനിമലയിലും
തിരുവേലേന്തിയവൻ മുരുകൻ തുണക്കണേ

ശരവണപൊയ്കയിൽ ഉദിച്ച ദിവ്യതേജസ്സ്
ശരണമലിയാൻ തവ സാന്നിധ്യമേ നിത്യം
വേലുടയവനേ കനിവിൻ പ്രതീകമേ കാരുണ്യമേ 
വേദവേദാന്ത പൊരുളെ സൗഖ്യമേവണേ 

പഞ്ചഭൂതാത്മക സ്വരൂപനേ ഷൺമുഖനെ 
വേലേന്തി വള്ളിനായക ആറു പടിക്കും ഉടയവനെ
പഞ്ചാമൃത പ്രിയനേ പടി മുകളേറിയവനെ പാപഹാരിണേ 
വിജയം നൽകുവാൻ പൊൻപാത കാട്ടേണമേ
 
ജീ ആർ കവിയൂർ
21 05 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ