സിന്ദൂരം
സിന്ദൂരം
സിന്ദൂരത്തിന്റെ വരകൾ സന്ധ്യാവിളക്കിന്റെ ശോഭയെല്ലാ
സ്വപ്നങ്ങളിലൂടെയും അർത്ഥങ്ങളിലൂടെയും തിരഞ്ഞു.
നെറ്റിയിലെ സിന്ദൂര അടയാളം - ഒരു അലങ്കാരം,
പ്രതീക്ഷയുടെ സൂര്യോദയം പോലെ പരിചയപ്പെടുത്തുന്നു.
പഹൽഗാമിന്റെ മഞ്ഞുയൂരുകുന്നിതിൽ അലിഞ്ഞു ചേർന്നു പോയ്
സ്നേഹത്തിന്റെ ചിരികൾ കണ്ണുനീരിൽ ഒലിച്ചു പോയ ചൈതന്യമായ്
തീവ്രതയുടെ തീകണ്ണീരിൽ കിളികളും നിലവിളിച്ചു
കിനാവുകൾ പൊടിഞ്ഞു കവിളിൽ ചിരി മറഞ്ഞു
നഷ്ടങ്ങളുടെ ചുവട്ടിൽ മങ്ങിപ്പോയി,
നോവിൻ്റെ കാറ്റിൽ പറന്നു പോയ നിറം
സൂര്യോദയമില്ലെന്നോർക്കുമ്പോൾ
രക്തക്കറയിലെ തിലകം നാടിനായ് സത്യമായി മാറിയല്ലോ ഒരു നുള്ള് സിന്ദൂരം
ജീ ആർ കവിയൂർ
24 05 2025
Comments