ഇനിയൊരിക്കലും വരില്ലേ നീ? (ഗാനം)
ഇനിയൊരിക്കലും വരില്ലേ നീ? (ഗാനം)
രാമഴ കുളിരിൽ
ഓർമ്മകളുടെ
പുതപ്പിനുള്ളിൽ
മിന്നാമിന്നിയുടെ
ചെറുവെട്ടത്തിൽ
തഴുതിട്ടേ ഹൃദയവാതായനം
മധുരനോവുകളുണർന്നു
തിരികെ വരില്ലയെന്നോർത്തു
ഏകാന്തത, ഉറക്കമില്ലാത്ത രാവ്
പാടിയ പാട്ടുകൾ കാറ്റിൽ വീണു,
നിന്ന് നീങ്ങിപ്പോയ നിഴൽ പോലെ
കാറ്റിലലിഞ്ഞു പോയി
നീർമേഘനിഴലുകൾ മാറി
മിഴികൾ നിറച്ചു മഴയായ്
നീ നരമ്പുകളിൽ ഒഴുകി പടർന്നു
കൈകൂപ്പി നിന്നു പൂവിൻ സ്നേഹ ഗന്ധത്തിൽ
ഒരു വിസ്മൃത സ്നേഹസ്മരണം
ഒരുവാർത്തപോലും നല്കാതെ
ഇനിയൊരിക്കലും വരില്ലേ നീ?
ജീ ആർ കവിയൂർ
24 05 2025
Comments