ഞങ്ങൾക്കൊപ്പം ഇരിക്കേണമേ

സ്നേഹത്താൽ നമ്മെ നയിക്കുന്ന
സദാ സംരക്ഷണം നൽകുന്ന നാഥാ
കരുണയോടെ തിരു കാഴ്ചയിൽ
അവിടുന്നേ ഞങ്ങൾ ശരണം പ്രാപിക്കുന്നു

ഞാനറിയും എന്നെയറിയും
ജ്ഞാനസ്ഥനാം ദൈവമേ
ഞങ്ങളിൽ നിവസിക്കും
ഞങ്ങളെയറിയും ദൈവമേ

ഞങ്ങളൊക്കെയും തിരു കരത്താൽ
കാത്തു രക്ഷിക്കേണമേ ദൈവമേ

ആത്മാവിൽ അന്തരാത്മാവിൽ
അണയാതെ കത്തും ദീപമേ
അവിടുന്നു അറിയാതെ
ആടില്ലൊരു ഇലയുമി ഭൂവിൽ

ഞങ്ങളൊക്കെയും തിരു കരത്താൽ
കാത്തു രക്ഷിക്കേണമേ ദൈവമേ

ഞങ്ങളിലെ തിന്മകളറിഞ്ഞു
നന്മകൾ നിറയ്ക്കുന്നതവിടുന്നല്ലോ
എല്ലാമറിയുന്ന ഏക ദൈവമേ
എല്ലാവരെയും കാത്തുകൊള്ളേണമേ

ഞങ്ങളൊക്കെയും തിരു കരത്താൽ
കാത്തു രക്ഷിക്കേണമേ ദൈവമേ

നന്ദി നമുക്കായ് നീ കാഴ്ചയാകയാൽ
നിത്യസ്നേഹത്തിലാഴ്ത്തിയ ദൈവമേ
സ്നേഹതേജസ്സാൽ നിത്യമായി തിളങ്ങി
ഞങ്ങൾക്കൊപ്പം ഇരിക്കേണമേ

ജീ ആർ കവിയൂർ
13 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ